by webdesk3 on | 06-03-2026 12:09:16
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കം ശക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരിശങ്കറും സി.എസ്. സുജാതയും സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സി.എസ്. സുജാത ചര്‍ച്ച നടത്തുന്നത്.
ഇതിനിടെ നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ജി. സുധാകരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യാതിഥിയായാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ ജി. സുധാകരന് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുന്നതില്‍ അദ്ദേഹം ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ആലപ്പുഴയില്‍ എത്തുന്ന സാഹചര്യത്തില്‍ സുധാകരനെ അനുനയിപ്പിക്കാന്‍ അദ്ദേഹം നേരിട്ട് ഇടപെടുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടിട്ടും സുധാകരന് അനുനയത്തിന് വഴങ്ങിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ സുധാകരനില്‍ നിന്ന് ഉണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. മറുവശത്ത്, സുധാകരന് നിലപാട് വ്യക്തമാക്കാത്തതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ഉടന്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം ശക്തം; നേതാക്കള്‍ വീട്ടിലെത്തി കൂടിക്കാഴ്ച
ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യം കുന്നുകൂടി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി മന്ത്രി വി ശിവന്‍കുട്ടി
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: ഫസ്റ്റ് ബ്ലാസ്റ്റിന് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
യുഡിഎഫില്‍ സീറ്റ് വിഭജനം: കുട്ടനാടും ഇടുക്കിയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; ജോസഫ് വിഭാഗവുമായി ഇന്ന് ചര്‍ച്ച
ജാസ്ലിയയുടെ അപകടമരണം: പ്രതി ഡോ.സിറിയക് ജോര്‍ജ് പിടിയില്‍
ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളില്‍ തുണി; കഴക്കൂട്ടം സി.എസ്.ഐ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
സുഖോയ് യുദ്ധവിമാനം തകര്‍ന്ന സംഭവം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
ജാസ്ലിയയുടെ മരണം: പ്രതിയായ ഡോ.സിറിയകിന്റെ പിതാവ് അറസ്റ്റില്‍
ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു
സിഗ്നല്‍ നഷ്ടമായത് പറന്നുയര്‍ന്നതിന് പിന്നാലെ,പൈലറ്റിനേയും കാണാനില്ല; സുഖോയ് യുദ്ധവിമാനത്തിനായി തിരച്ചില്‍ ഊര്‍ജിതം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്