News Kerala

ആര്‍.എസ്.എസ് വേദയില്‍ ഔസേപ്പച്ചന്‍: പങ്കെടുത്തത് അധ്യക്ഷനായി; ആര്‍.എസ്.എസിനും മോദിക്കും പ്രശംസ

Axenews | ആര്‍.എസ്.എസ് വേദയില്‍ ഔസേപ്പച്ചന്‍: പങ്കെടുത്തത് അധ്യക്ഷനായി; ആര്‍.എസ്.എസിനും മോദിക്കും പ്രശംസ

by webdesk1 on | 13-10-2024 11:16:42

Share: Share on WhatsApp Visits: 71


ആര്‍.എസ്.എസ് വേദയില്‍ ഔസേപ്പച്ചന്‍: പങ്കെടുത്തത് അധ്യക്ഷനായി; ആര്‍.എസ്.എസിനും മോദിക്കും പ്രശംസ


തൃശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍.എസ്.എസ് വേദിയില്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍.എസ്.എസിന്റെ വിജയദശമി പഥസഞ്ചലനില്‍ ആണ് അദ്ദേഹം പങ്കെടുത്തത്. പരിപാടിയില്‍ അധ്യക്ഷനായിട്ടായിരുന്നു ഔസേപ്പച്ചന്‍ പങ്കെടുത്തത്.


ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം തന്നെ സമര്‍പ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ദേഹം വേദിയില്‍ പറഞ്ഞു. തന്നെ എല്ലാവരും ഇരുകയ്യും നീട്ടി കയ്യടിയോടെയാണ് സ്വീകരിച്ചത്. ഈ സംഘടനയുടെ വിശാലതയാണ് അത് കാണിക്കുന്നത്. നമ്മള്‍ സുങ്കുജിതമായി ചിന്തിക്കുന്നവരല്ല.


യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍.എസ്.എസ് നല്‍കിയ പാഠങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങള്‍ ഇവിടെ പഠിക്കുന്നു. യോഗാ ദിനത്തിലൊക്കെ പ്രധാനമന്ത്രി മോദി യോഗ അഭ്യസിക്കുന്ന ഫോട്ടോയൊക്കെ കാണാറുണ്ട്. രാജ്യത്തിന്റെ ഇത്രയും വലിയ ചുമതല വഹിക്കുന്ന ആള്‍ എങ്ങനെ ഇതിന് സമയം കണ്ടെത്തുന്നു എന്നൊക്കെ ആലോചിക്കാറുണ്ട്.


എങ്ങനെ ആകാതിരിക്കും അദ്ദേഹം നിങ്ങളില്‍ ഒരാളായിരുന്നല്ലോ. അപ്പോള്‍ അദ്ദേഹം ചെറുപ്പം മുതല്‍ ശീലിച്ച കാര്യം അനായാസം ചെയ്യാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. നേരത്തെ ആര്‍.എസ്.എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending


Leave a Comment