by webdesk3 on | 26-02-2026 11:44:04
നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം എവിടെയും പ്രകടിപ്പിച്ചിട്ടില്ലെന്ന് കൊല്ലം എംഎല്‍എ എം മുകേഷ് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തിനായി എവിടെയും പോയി ചാന്‍സ് ചോദിച്ചിട്ടില്ലെന്നും, പൊതുജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നാലും അഭിമാനത്തോടെ തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ എസ് ജയമോഹന് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കൊല്ലത്തിന്റെ വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും, തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതില്‍ യാതൊരു പരിഭവവും ഇല്ലെന്നും മുകേഷ് പറഞ്ഞു. വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം താന്‍ എവിടെയും പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം മുകേഷിന് സീറ്റ് നല്‍കില്ലെന്ന ധാരണ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ രൂപപ്പെട്ടിട്ടുണ്ട്. മുകേഷിന് പകരം കൊല്ലം മണ്ഡലത്തില്‍ എസ് ജയമോഹനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി നീക്കം. ജില്ലയില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാത്രം വീണ്ടും മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കൊല്ലത്ത് വിജയിച്ച എം മുകേഷിനെ ഇത്തവണ പരിഗണിക്കാതിരിക്കാന്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കാരണമെന്നു സൂചന. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വിശ്വാസവും മുകേഷ് പ്രകടിപ്പിച്ചു.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
വേദനയ്ക്ക് കുറവില്ല; വീണ ജോര്‍ഡ് ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജില്‍ തുടരും
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന് നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; എം മുകേഷ്
ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്
മാവേലിക്കരയില്‍ ഡ്രൈവിങ്ങിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണംവിട്ട ബസ് കടയില്‍ ഇടിച്ചു, ഡ്രൈവര്‍ മരിച്ചു
ആരോഗ്യ മന്ത്രിക്ക് പരുക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു: കെഎസ്യു
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കോൺഗ്രസിന്റേത് ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്