News Kerala

ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്‌യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്‍

Axenews | ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്‌യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്‍

by webdesk3 on | 26-02-2026 11:41:04 Last Updated by webdesk2

Share: Share on WhatsApp Visits: 60


 ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്‌യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്‍



പ്രതിഷേധം നടത്തിയ ഒരു കെഎസ്യു പ്രവര്‍ത്തകനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സമീപത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അവരുടെ അടുത്തേക്ക് വന്നത് മന്ത്രിയാണെന്നും, ഉണ്ടായ ഉന്തുംതള്ളും പൊലീസും മന്ത്രിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്യു പ്രവര്‍ത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ പൊലീസുകാര്‍ തടഞ്ഞുവെന്നും, വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏറെ പരിശ്രമിച്ചാണ് മന്ത്രിയുടെ രോഷം ശമിപ്പിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ആക്രമണമോ അനാവശ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മന്ത്രി, പിന്നീട് മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് പോയി സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തനിക്ക് പരുക്കേറ്റതായി പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുമ്പോഴും കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി മന്ത്രി പറഞ്ഞിട്ടില്ലെന്നും, അതിന്റെ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പ്രവര്‍ത്തകരെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും, മന്ത്രിയുടെ സമീപത്ത് പോലും കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment