by webdesk3 on | 20-02-2026 11:42:04 Last Updated by webdesk2
മലപ്പുറം മങ്കടയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സദാചാര കൊലക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവരാണ് ശിക്ഷ ലഭിച്ചത്.
കൂട്ടില്‍ കുന്നശ്ശേരി സ്വദേശിയായ നസീര്‍ ഹുസൈനെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ പോയെന്നാരോപിച്ച് പ്രതികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു കൊന്നുവെന്നാണ് കേസ്. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആള്‍ക്കൂട്ടമര്‍ദനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. കൂടാതെ തെളിവ് നശിപ്പിച്ചതിന് മൂന്നാം, അഞ്ചാം പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു.
സംഭവം ആള്‍ക്കൂട്ടക്കൊലയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2016 ജൂണ്‍ 28നായിരുന്നു സംഭവം. കേസില്‍ ഇരുഭാഗത്തുനിന്നുമായി 40ഓളം സാക്ഷികളെ വിസ്തരിച്ചു. മൂന്ന് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
മര്‍ദ്ദനദൃശ്യം ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വീണ്ടെടുത്തത് കേസില്‍ നിര്‍ണായക തെളിവായി. ശിക്ഷാവിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടറും മരിച്ച നസീര്‍ ഹുസൈന്റെ സഹോദരനും പ്രതികരിച്ചു.
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്