by webdesk3 on | 20-02-2026 11:16:52
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ ഗുരുതര ചികിത്സാപിഴവ് സംഭവത്തില്‍ അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക നടത്തിയ പ്രതികരണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തിയും നടത്തിയ പ്രസ്താവന അംഗീകരിക്കാനാവാത്തതാണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ഡിഎംഇക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തും. സംഘം ആലപ്പുഴയിലെത്തി തെളിവുകള്‍ ശേഖരിക്കും. റിപ്പോര്‍ട്ട് പൊലീസിന് കൈമാറും. ഈ വിഷയത്തില്‍ യാതൊരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ല. സര്‍വീസിലുള്ളവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കത്രിക വയറ്റില്‍ കുടുങ്ങിയ നിലയില്‍ അഞ്ചുവര്‍ഷത്തോളം ദുരിതം അനുഭവിച്ച രോഗിയായ ഉഷയുടെ മകനുമായി മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വീട്ടില്‍ ചെന്നു കണ്ടതായി മകന് പറഞ്ഞുവെന്നും, കേസിനെക്കുറിച്ച് ഡോക്ടര്‍ക്ക് ഓര്മ്മയുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയ താനല്ല നടത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും, അതെങ്ങനെ സാധ്യമാകുമെന്ന് മന്ത്രി ചോദിച്ചു.
ശസ്ത്രക്രിയ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകണം ചികിത്സ നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കുടുംബം പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണെന്നും പറഞ്ഞു. കത്രിക വയറ്റില്‍ ഇരുന്നാല്‍ കുഴപ്പമില്ല എന്ന തരത്തിലുള്ള പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും, സ്വന്തം അനുഭവത്തില്‍ ഇത്തരമൊരു സംഭവം വന്നാല്‍ ഡോക്ടര്‍ ഇങ്ങനെ പറയുംോയെന്ന് മന്ത്രി ചോദിച്ചു. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് സ്വന്തം ജോലിയോടുള്ള അനാദരവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്