by webdesk2 on | 20-02-2026 08:03:46 Last Updated by webdesk3
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി). കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി ഈ നിലപാട് കെപിസിസി നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും അറിയിക്കാനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.
കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ബാനറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് തിരുവല്ലയില്‍ മത്സരിച്ചത്. എന്നാല്‍ 2001-ല്‍ മാമ്മന്‍ മത്തായി വിജയിച്ചതിന് ശേഷം മണ്ഡലത്തില്‍ യുഡിഎഫിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ എല്‍ഡിഎഫ് എംഎല്‍എ മാത്യു ടി. തോമസിന് മാര്‍ത്തോമ്മ സഭയുമായുള്ള ശക്തമായ സ്വാധീനത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് നേരിട്ട് രംഗത്തിറങ്ങണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം. മാര്‍ത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ലയില്‍ സഭയുമായി ദീര്‍ഘകാല ബന്ധമുള്ള നേതാക്കളെ പരിഗണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സഭാംഗവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോര്‍ജ് മാമന് കൊണ്ടൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നിലവില്‍ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
തിരുവല്ല സീറ്റ് ഏറ്റെടുക്കുന്നതിന് പകരമായി, നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കുക എന്ന രാഷ്ട്രീയ സമവാക്യമാണ് ഡിസിസി മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ തിരുവല്ല നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച പ്രകടനം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്