News Kerala

ലഹരി പാര്‍ട്ടിയിലേക്ക് വന്ന നടി ആര്? പേര് വെളിപ്പെടുത്താതെ പോലീസ്; സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നടി ചോദ്യം ചെയ്യാന്‍ നീക്കം

Axenews | ലഹരി പാര്‍ട്ടിയിലേക്ക് വന്ന നടി ആര്? പേര് വെളിപ്പെടുത്താതെ പോലീസ്; സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നടി ചോദ്യം ചെയ്യാന്‍ നീക്കം

by webdesk1 on | 11-10-2024 06:24:12

Share: Share on WhatsApp Visits: 70


ലഹരി പാര്‍ട്ടിയിലേക്ക് വന്ന നടി ആര്? പേര് വെളിപ്പെടുത്താതെ പോലീസ്; സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നടി ചോദ്യം ചെയ്യാന്‍ നീക്കം


കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശ് തങ്ങിയ ആഡംബര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിന് പുറമേ മറ്റൊരു നടിയും എത്തിയതിന്റെ തെളിവുകള്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ നടി ആരാണെന്നത് സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നു വ്യക്തമായാല്‍ നടിയെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

ഹോട്ടലില്‍ നടിയുടെ സാന്നിധ്യം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലില്‍ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.

ലഹരി പരിശോധനയ്ക്ക്  സന്നദ്ധരാണെന്ന് താരങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവില്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പോലീസ്. മൊഴികള്‍ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനം കൈക്കൊള്ളുക.

അതിനിടെ കൊച്ചിയിലെ അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ പരിപാടിയിലെ ബൗണ്‍സര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രവേശന കവാടത്തിലെ തിക്കിലും തിരക്കിലുമാണ് ഭൂരിഭാഗം മൊബൈലും കവര്‍ന്നത്. തിക്കും തിരക്കും മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന പരാതിക്കാരുടെ മൊഴിയിലാണ് ബൗണ്‍സര്‍മാര്‍ക്കെതിരെ സംശയം ബലപ്പെടുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment