by webdesk1 on | 10-10-2024 09:25:23
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ മുഴങ്ങിയത് പിണറായി സ്തുതികള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്ത് പാട്ടുകളിലൂടെയാണ് മന്ത്രമാര്‍ വരെ പ്രതിരോധിച്ചത്. പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വരെ ഇത്തരത്തില്‍ പുകഴ്ത്തല്‍ നടത്തുന്നത്.
കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനന്‍ എന്ന വിജയനെപ്പോലെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍ എന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രനാണ് തുടക്കമിട്ടത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ലെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്റെ കണ്ടെത്തല്‍. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കുമെന്നും വാസവന്‍ പറഞ്ഞു.
പൂരം കലക്കലില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടാണെന്നു പറഞ്ഞ കടകംപള്ളി പിണറായിയുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ സഭയില്‍ എഴുതിവായിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തു തെളിയിച്ച നേതാവാണ് പിണറായി വിജയനെന്ന് തുടര്‍ന്ന് പ്രസംഗിച്ച എം.രാജഗോപാല്‍ പറഞ്ഞു. കേരളം പോറ്റിവളര്‍ത്തിയ ദേശീയ രാഷ്ട്രീയത്തിലെ മതനിരപേക്ഷതയുടെ ഏറ്റവും വലിയ പ്രചാരകനും സംഘാടകനുമാണ് പിണറായി. അതുകൊണ്ടാണ് സ്വന്തം ഭൂമി വിറ്റെങ്കിലും പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് പണം കൊടുക്കുമെന്ന് സംഘപരിവാറുകാരന്‍ പ്രഖ്യാപിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.
തുടര്‍ന്നുള്ള ഊഴം മന്ത്രി വി.എന്‍. വാസവന്റേതായിരുന്നു. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തളിരല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വി.എന്‍.വാസവന്‍ പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷത തകരാതെ സൂക്ഷിക്കാന്‍ മുന്നോട്ടുവന്ന ധീരനായ പോരാളിയാണ് പിണറായി. തലശേരിയില്‍ പള്ളിക്കു കാവല്‍നിന്ന നേതാവ് ആരെന്നു ചോദിച്ചാല്‍ ഈ സഭയില്‍ ഒരാളേ ഉള്ളൂ, അത് പിണറായി വിജയനാണ്.
പിണറായി വിജയനെപ്പോലെ ആകാനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ല. അദ്ദേഹം കടന്നുവന്ന വഴിത്താരകള്‍ അതാണ്. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കും. എതിര്‍പ്പുകള്‍ അവഗണിച്ച് മാറാട് സന്ദര്‍ശിച്ച ആളാണ് പിണറായി വിജയന്‍ എന്നും വാസവന്‍ പറഞ്ഞു.
നവകേരളസദസിന്റെ സമയത്തെ പിണറായി സ്തുതികള്‍ ഏറെ ചര്‍ച്ചയായിരുന്നു. ദൈവം കേരളത്തിനു നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് അന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കു കത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ ചിലര്‍ പ്രാകുകയാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍.
പിണറായി വിജയനെ സ്തുതിക്കുന്ന പാട്ടുകള്‍ പുറത്തുവന്നതും ചര്‍ച്ചയായിരുന്നു. എതിരാളികള്‍ക്ക് അടുത്തെത്താന്‍പോലും പറ്റാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അടുത്തെത്തിയാല്‍ സൂര്യസാമീപ്യത്തിലെന്ന പോലെ കരിഞ്ഞുപോകുമെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. 2022ല്‍ പാറശാല ഏരിയാ കമ്മിറ്റി പിണറായിയെ സ്തുതിച്ച് അവതരിപ്പിച്ച മെഗാ തിരുവാതിരയും വിവാദമായിരുന്നു.
കണ്ണൂരില്‍ പി.ജയരാജനെ വാഴ്ത്തുന്ന പാട്ടുകളും ബോര്‍ഡുകളും സമൂഹമാധ്യമ പ്രചാരണങ്ങളും വന്നത് വലിയ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ജയരാജനെ ശാസിക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അന്ന് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ചാണു ബോര്‍ഡുകള്‍ വച്ചിരുന്നത്. കേരളത്തില്‍ വ്യക്തി ആരാധന ഇതിനു മുന്‍പ് ഇത്രത്തോളം ഉണ്ടായിട്ടില്ലെന്നും അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരെ ദോഷമാണെന്നും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്