Sports Cricket

കോര്‍പറേറ്റ് സിക്സസ് സീസണ്‍ 2: തിരുവനന്തപുരം ആര്‍.ആര്‍.ഡി ജേതാക്കള്‍; ആക്‌സ് ന്യൂസും പങ്കാളി

Axenews | കോര്‍പറേറ്റ് സിക്സസ് സീസണ്‍ 2: തിരുവനന്തപുരം ആര്‍.ആര്‍.ഡി ജേതാക്കള്‍; ആക്‌സ് ന്യൂസും പങ്കാളി

by webdesk1 on | 07-10-2024 02:28:25 Last Updated by webdesk1

Share: Share on WhatsApp Visits: 128


കോര്‍പറേറ്റ് സിക്സസ് സീസണ്‍ 2: തിരുവനന്തപുരം ആര്‍.ആര്‍.ഡി ജേതാക്കള്‍; ആക്‌സ് ന്യൂസും പങ്കാളി


കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു സ്‌പോര്‍ട്‌സ് ക്യൂവും പി.സി.എം.ആറും എസ്.എം.ആര്‍.ഐയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് കോര്‍പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ആര്‍.ആര്‍.ഡി ടീം ജേതാക്കളായി. ഫൈനലില്‍ എറണാകുളം ഇന്‍ഫോപാര്‍ക്കിലെ ഇ.വൈ ടീമിനെ 17 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആര്‍.ആര്‍.ഡിയുടെ വി.വിശാഖ് മികച്ച ബാസ്റ്റ്സമാനായും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വി.ജെ. അജീഷ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയുമായിരുന്നു ക്യാഷ് പ്രൈസ്. ഓരോ മത്സരങ്ങളിലേയും മികച്ച താരങ്ങള്‍ക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും ടൂര്‍ണമെന്റിലെ മികച്ച താരത്തിന് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നല്‍കി. വൈറ്റില ചക്കരപ്പറമ്പ് പാരീസ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ ടൂര്‍ണമെന്റില്‍ 12 കോര്‍പറേറ്റ് ടീമുകള്‍ പങ്കെടുത്തു.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ആക്‌സ് ന്യൂസ്, വിദേശ പഠന റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍, പാക്ക്ഡ് ഫുഡ് നിര്‍മാതാക്കളായ കാപ്പോ, പൈനാപ്പിള്‍ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനമായ മന്ന, പ്രമുഖ പി.ആര്‍ സ്ഥാപനമായ ആക്യുറേറ്റ് മീഡിയ എന്നിവയുമായും സഹകരിച്ചാണ് ടൂര്‍ണമെന്റ് നടത്തിയത്. ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ആയിരുന്നു ഫുഡ് പാര്‍ട്ണര്‍, വി.പി.എസ്. ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ പാര്‍ട്ണറായും മൈതാന്‍ സ്‌പോര്‍ട്‌സ് ജേഴ്‌സി പാര്‍ട്ണറായും ടൂര്‍ണമെന്റുമായി സഹകരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment