by webdesk1 on | 07-10-2024 01:21:30
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തി 15 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായ സംഭവം കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോഴിതാ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരിക്കുകയാണ്. എംടിയുടെ വീട്ടില്‍ ജോലിക്ക് നല്‍ക്കുന്ന പാചകക്കാരി ശാന്തയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് സഹായിയായി ബന്ധു പ്രകാശനും കൂടെ ഉണ്ടായിരുന്നു. പ്രതികളുമായി തെളിവെടുപ്പിന് വീട്ടിലെത്തിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ പോലീസ് അമ്പരന്നത്.
വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാകും മോഷണം നടത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ ഊഹിച്ചിരുന്നു. ശാന്തയെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ തോന്നി. തുടര്‍ന്നാണ് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റ് വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും മനസിലാക്കി.
കണക്കില്‍ അധികമായി പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെ കുറിച്ച് പോലീസിന്റ് ആദ്യം ചോദ്യം ചെയ്യലുകളില്‍ ശാന്ത കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വര്‍ണം എടുത്തതെന്നു ചോദിച്ചപ്പോള്‍ മിഠായിത്തെരുവിലെ ജ്വല്ലറിയില്‍ നിന്നാണെന്നു ശാന്ത മറുപടി പറഞ്ഞു. എന്നാല്‍ ഏതു ജ്വല്ലറിയില്‍നിന്നാണെന്നു പറഞ്ഞില്ല.
ശാന്തയുടെ മകളാണ് ജ്വല്ലറിയുടെ പേരു പറഞ്ഞത്. പോലീസ് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ ശാന്തയും ഭര്‍ത്താവ് സുകുമാരനുമാണു സ്വര്‍ണം വാങ്ങാന്‍ എത്തിയതെന്ന് ജ്വല്ലറിക്കാര്‍ അറിയിച്ചു. ഭര്‍ത്താവ് സുകുമാരന്‍ എന്നു പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയില്‍ കൊണ്ടുപോയതെന്നു പിന്നീട് വ്യക്തമായി. ശാന്തയുടെ ഫോണില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണു സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാന്‍ ബാലുശ്ശേരി വട്ടോളിയിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
എം.ടി.വാസുദേവന്‍ നായരുടെ നടക്കാവിലെ വീട്ടില്‍നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലില്‍ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലില്‍ പ്രകാശന്‍ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശാന്തയാണ് നാലു വര്‍ഷത്തിനിടയില്‍ പലപ്പോഴായി വീട്ടില്‍നിന്നു ആഭരണങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 22 മുതലാണ് കൂടുതല്‍ ആഭരണം കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം നഗരത്തിലെ മൂന്നു കടകളില്‍ പലപ്പോഴായി വില്‍ക്കാന്‍ സഹായിച്ചതിനാണു പ്രകാശന്‍ അറസ്റ്റിലായത്. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്