News Kerala

പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

Axenews | പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

by webdesk2 on | 31-12-2025 04:01:06

Share: Share on WhatsApp Visits: 4


പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ്ണ ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കും. സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനത്തിന് തുടക്കമാകുക. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ വിവാദം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

മറ്റു പ്രധാന തീരുമാനങ്ങള്‍:

തസ്തികകള്‍: കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 159 പുതിയ തസ്തികകളും ഫോറന്‍സിക് സയന്‍സ് ലാബില്‍ 12 സൈന്റിഫിക് ഓഫീസര്‍ തസ്തികകളും സൃഷ്ടിക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍: തലശ്ശേരിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പുതിയ ബെഞ്ച് സ്ഥാപിക്കും. ഇതിനായി 22 തസ്തികകള്‍ അനുവദിച്ചു.

വിരമിക്കല്‍ പ്രായം: കാംകോ (KAMCO), കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.

സ്ഥിരപ്പെടുത്തല്‍: ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള ലൈബ്രറികള്‍, നഴ്സറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും.

ശമ്പള കുടിശ്ശിക: കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയിലെ 16 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ശമ്പള കുടിശ്ശിക അനുവദിക്കാന്‍ തീരുമാനമായി.

നഷ്ടപരിഹാര പാക്കേജ്: ഉഡുപ്പി-കരിന്തളം അന്തര്‍സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. ഇതിന്റെ സാമ്പത്തിക ബാധ്യത കരാര്‍ കമ്പനി വഹിക്കണം.





Share:

Search

Recent News
Popular News
Top Trending


Leave a Comment