News Kerala

കോട്ടയത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

Axenews | കോട്ടയത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

by webdesk2 on | 31-12-2025 06:29:34 Last Updated by webdesk2

Share: Share on WhatsApp Visits: 6


കോട്ടയത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

മണിമലയ്ക്ക് സമീപം പഴയിടത്ത് വിനോദസഞ്ചാര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 28 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഴയിടം ഭാഗത്തെത്തിയപ്പോൾ ബസിനുള്ളിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ വാഹനം റോഡരികിൽ നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയുമായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസ് പൂർണ്ണമായും തീ വിഴുങ്ങി.

സംഭവമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. എങ്കിലും ബസ് പൂർണ്ണമായും കത്തിയമർന്നിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി. പുലർച്ചെ നടന്ന അപകടമായതിനാൽ വലിയൊരു ദുരന്തമാണ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത്. സംഭവത്തിൽ മണിമല പോലീസ് അന്വേഷണം ആരംഭിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment