News Kerala

ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത്കുമാറിനെതിരെ ഗുരുത കണ്ടെത്തല്‍: റിപ്പോര്‍ട്ട് അഭ്യന്തര സെക്രട്ടറിക്ക് കൈമാറി; നടപടി ഉടന്‍ ഉണ്ടായേക്കും

Axenews | ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത്കുമാറിനെതിരെ ഗുരുത കണ്ടെത്തല്‍: റിപ്പോര്‍ട്ട് അഭ്യന്തര സെക്രട്ടറിക്ക് കൈമാറി; നടപടി ഉടന്‍ ഉണ്ടായേക്കും

by webdesk1 on | 05-10-2024 10:32:48

Share: Share on WhatsApp Visits: 44


ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത്കുമാറിനെതിരെ ഗുരുത കണ്ടെത്തല്‍: റിപ്പോര്‍ട്ട് അഭ്യന്തര സെക്രട്ടറിക്ക് കൈമാറി; നടപടി ഉടന്‍ ഉണ്ടായേക്കും


തിരുവനന്തപുരം: എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച അടക്കം ഗുരുതര കണ്ടെത്തലുകളുമായി ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എ.ഡി.ജി.പിയുടെ വിശദീകരണം ഡി.ജി.പി തളളിയത് തുടങ്ങി പി.വി. അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പോലീസിന്റെ അന്വേഷണ വീഴ്ച വരെ റിപ്പോര്‍ട്ടിലുണ്ട്.


റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണം നേരായ ദിശയിലല്ല പോയതെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഡി.ജി.പി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.  


എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സി.പി.ഐ അടക്കം മുന്നണിയില്‍ നിന്നുപോലും ശക്തമായി ആവശ്യം ഉയര്‍ന്നിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment