News Kerala

അഗ്നിശുദ്ധി വരുത്തി സുരേന്ദ്രന്‍: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; കെട്ടിച്ചമച്ച കള്ളക്കേസെന്ന് സുരേന്ദ്രന്‍

Axenews | അഗ്നിശുദ്ധി വരുത്തി സുരേന്ദ്രന്‍: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; കെട്ടിച്ചമച്ച കള്ളക്കേസെന്ന് സുരേന്ദ്രന്‍

by webdesk1 on | 05-10-2024 01:39:01 Last Updated by webdesk1

Share: Share on WhatsApp Visits: 48


അഗ്നിശുദ്ധി വരുത്തി സുരേന്ദ്രന്‍: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും  കുറ്റവിമുക്തരാക്കി;  കെട്ടിച്ചമച്ച കള്ളക്കേസെന്ന് സുരേന്ദ്രന്‍


കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന്റെ അന്തിമറിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം അംഗീകരിച്ചാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി, സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.

തനിക്കെതിരേ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു മഞ്ചേശ്വരം കോഴക്കേസെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിനുപിന്നില്‍ ഗുഢാലോചനയുണ്ട്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ ഇതില്‍ പങ്കാളികളാണ്. തിരഞ്ഞെടുപ്പില്‍ നിന്ന് തചന്നെ എന്നെന്നേക്കുമായി അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് കെട്ടിച്ചമച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കി നാമ നിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു കേസ്.

സുരേന്ദ്രനു പുറമേ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment