News Kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്

Axenews | കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്

by webdesk3 on | 22-12-2025 11:54:56

Share: Share on WhatsApp Visits: 13


 കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്


കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

കേസിന്റെ കുറ്റപത്രത്തില്‍ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിന്‍ ദേവ് എംഎല്‍എയെയും ഒഴിവാക്കിയതിനെതിരെ യദു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാനാണ് ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് നിലവില്‍ പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2024 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പട്ടം-പ്ലാമൂട് മേഖലയില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് ബസ് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. സംഭവസമയത്ത് ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു.

അന്നുതന്നെ മേയര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബസ് അപകടകരമായ രീതിയില്‍ ഓടിച്ചെന്നാരോപിച്ചായിരുന്നു പരാതി. ഇതിന് പുറമെ, മേയര്‍ക്കും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment