News India

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: അടിയന്തര യോഗം

Axenews | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: അടിയന്തര യോഗം

by webdesk3 on | 22-12-2025 11:44:51 Last Updated by webdesk3

Share: Share on WhatsApp Visits: 61


ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: അടിയന്തര യോഗം




രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക (AQI) ഇന്ന് 377 ആയി രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം AQI 400 കടന്നതായും ഡല്‍ഹി നരേല മേഖലയില്‍ ഇത് 400 ആയി തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ സര്‍വീസുകള്‍ക്ക് വലിയ തടസ്സമുണ്ടായി. ഇരുപത്തഞ്ചിലധികം ട്രെയിനുകളാണ് വൈകുകയോ റദ്ദാകുകയോ ചെയ്തത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വായു മലിനീകരണ നില ആശങ്കാജനകമായി തുടരുകയാണ്.

GRAP 4 മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മന്ത്രിമാരും പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ദൃശ്യപരിധി കുറഞ്ഞതിനാല്‍ വ്യോമ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും, യാത്രയ്ക്കുമുമ്പ് വിമാന സര്‍വീസുകളുടെ നില യാത്രക്കാര്‍ ഉറപ്പാക്കണമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment