News Kerala

ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

Axenews | ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

by webdesk2 on | 22-12-2025 06:33:06 Last Updated by webdesk2

Share: Share on WhatsApp Visits: 6


ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസിനു നേരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് 2025 ഡിസംബര്‍ 22 തിങ്കളാഴ്ച പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് പെരിന്തല്‍മണ്ണയിലെ മുസ്‌ലിം ലീഗ് ഓഫീസായ സി.എച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

നേരത്തെ, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നേടിയ വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സിപിഎം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനം നടക്കുന്നതിനിടയിലാണ് ലീഗ് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികളെ ഉടന്‍ പിടികൂടണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം പെരിന്തല്‍മണ്ണ നഗരസഭ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ പ്രദേശത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങളും വാശിയും നിലനിന്നിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment