News Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

Axenews | തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

by webdesk2 on | 21-12-2025 07:06:02 Last Updated by webdesk2

Share: Share on WhatsApp Visits: 9


തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷനുകളില്‍ 11:30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ ഭരണസമിതി യോഗം ഇന്ന് തന്നെ ചേരും. ചടങ്ങില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്ന അംഗമായിരിക്കും ഈ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുക. ജില്ലാ പഞ്ചായത്തുകളില്‍ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലുമാണ് സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്ന തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 26-ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 27-നാണ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഉടന്‍ കടക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment