News Kerala

ശ്രീനിവാസന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍

Axenews | ശ്രീനിവാസന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍

by webdesk2 on | 21-12-2025 06:45:31 Last Updated by webdesk2

Share: Share on WhatsApp Visits: 7


ശ്രീനിവാസന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. എറണാകുളം കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.  അന്തരിച്ച പ്രിയകലാകാരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേരാണ് എത്തിയത്. ശനിയാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഉടന്‍ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയായിരുന്നു ശ്രീനിവാസന്‍. 1976-ല്‍ മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സത്യന്‍ അന്തിക്കാടുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം,  നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്,  വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിച്ചവയാണ്.

 വിമലയാണ് ഭാര്യ. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment