News Kerala

മദ്യ ലഹരിയില്‍ സീരിയല്‍ നടിയും ആണ്‍ സുഹൃത്തും നടുറോഡില്‍ കാട്ടിക്കൂട്ടിയത് തലവേദനയായത് യാത്രക്കാര്‍ക്ക്: വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു; എം.സി റോഡിനെ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിലാക്കി

Axenews | മദ്യ ലഹരിയില്‍ സീരിയല്‍ നടിയും ആണ്‍ സുഹൃത്തും നടുറോഡില്‍ കാട്ടിക്കൂട്ടിയത് തലവേദനയായത് യാത്രക്കാര്‍ക്ക്: വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു; എം.സി റോഡിനെ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിലാക്കി

by webdesk1 on | 04-10-2024 06:28:30

Share: Share on WhatsApp Visits: 86


മദ്യ ലഹരിയില്‍ സീരിയല്‍ നടിയും ആണ്‍ സുഹൃത്തും നടുറോഡില്‍ കാട്ടിക്കൂട്ടിയത് തലവേദനയായത് യാത്രക്കാര്‍ക്ക്: വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു; എം.സി റോഡിനെ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിലാക്കി


പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടിയും ആണ്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകിട്ട് ആറിന് പന്തളം കുളനട ടി.ബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍പിലായിരുന്നു അപകടം.

സീരിയല്‍ നടിയായ  തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) വും രജിതയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പോലീസ് കേസെടുത്തു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment