by webdesk3 on | 10-12-2025 11:45:31 Last Updated by webdesk3
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ നടത്തിയ പ്രതികരണം നിരുത്തരവാദപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് വിമര്‍ശിച്ചു. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയായി അടൂര്‍ പ്രകാശ ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന എതിര്‍പ്പാര്‍ട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കിയതായും മുരളീധരന് ചൂണ്ടിക്കാട്ടി.
യുഡിഎഫ് യോഗം വിളിക്കേണ്ടത് കണ്‍വീനറുടെ ചുമതലയാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനുള്ള അധികാരം കെപിസിസി പ്രസിഡന്റിനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള നിലപാട് കെപിസിസി പ്രസിഡന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന പോളിങ്ങിനെ ബാധിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോട്ടര്‍ പട്ടികയില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണം. വഞ്ചിയൂര്‍ മേഖലയില്‍ അവസാന ദിവസം ചേര്‍ത്ത ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ സമയം അനുവദിച്ചില്ലെന്നും, കഴിഞ്ഞ തവണ വോട്ട് ചെയ്ത പലര്‍ക്കും ഇത്തവണ വോട്ട് ഇല്ലാതിരുന്നതും ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയ്ക്കെതിരെ കേസ്
കമ്പം പടക്കശാലയില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു
പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സിസിടിവി ദൃശ്യങ്ങള്‍ റിട്രീവ് ചെയ്യാന്‍ സാധിക്കില്ല
ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ശക്തന്റെ തട്ടകത്തില്‍ പൂര വിളംബരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്