News Kerala

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

Axenews | സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

by webdesk3 on | 10-12-2025 11:39:16 Last Updated by webdesk3

Share: Share on WhatsApp Visits: 59


 സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി


തിരുവനന്തപുരത്ത് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കല്‍ ഡിസംബര്‍ 15ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വൈകിയതിനാലാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് തുടര്‍നടപടികള്‍ക്ക് മാറ്റിവെച്ചത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെയും കേസ് മാറ്റിയിരുന്നു. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment