by webdesk2 on | 10-12-2025 09:23:33 Last Updated by webdesk2
എറണാകുളം മലയാറ്റൂരിലെ 19 വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ മൊഴി നൽകി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ചിത്രപ്രിയയുടെ കുടുംബം കാലടി പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ, വീടിന് ഒരു കിലോമീറ്റർ അകലെ മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളും തലയിൽ കല്ലുപയോഗിച്ച് മർദിച്ച പാടുകളും കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ചിത്രപ്രിയയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയ്ക്കെതിരെ കേസ്
കമ്പം പടക്കശാലയില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു
പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സിസിടിവി ദൃശ്യങ്ങള്‍ റിട്രീവ് ചെയ്യാന്‍ സാധിക്കില്ല
ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ശക്തന്റെ തട്ടകത്തില്‍ പൂര വിളംബരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്