Views Politics

രാഷ്ട്രത്തിന് പിതാവില്ല: വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ; നിരന്തരം വിവാദ പ്രസ്താവന നടത്തുന്നതില്‍ ബി.ജെ.പിക്ക് അതൃപ്തി

Axenews | രാഷ്ട്രത്തിന് പിതാവില്ല: വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ; നിരന്തരം വിവാദ പ്രസ്താവന നടത്തുന്നതില്‍ ബി.ജെ.പിക്ക് അതൃപ്തി

by webdesk1 on | 03-10-2024 09:54:38

Share: Share on WhatsApp Visits: 37


രാഷ്ട്രത്തിന് പിതാവില്ല: വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ; നിരന്തരം വിവാദ പ്രസ്താവന നടത്തുന്നതില്‍ ബി.ജെ.പിക്ക് അതൃപ്തി


ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രത്തിന് പിതാവില്ലെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നുമായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120 ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്. ഒക്ടോബര്‍ രണ്ടിന് തന്നെയാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും ജന്മദിനം.

തുടര്‍ന്ന് പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ മഹാത്മ ഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്നതില്‍ നരേന്ദ്ര മോദിക്ക് നന്ദിയും കങ്കണ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ കങ്കണക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

കങ്കണ മഹാത്മഗാന്ധിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഗോഡ്‌സെയുടെ ആരാധകര്‍ക്ക് ബാപ്പുവും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നും സുപ്രിയ വിമര്‍ശിച്ചു.

കങ്കണയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് മനോരഞ്ജന്‍ കലിയയും രംഗത്തെത്തി. ഗാന്ധി ജയന്തി ദിനത്തില്‍ കങ്കണ നടത്തിയ പ്രതികരണം അപലപനീയമാണ്. രാഷ്ട്രീയത്തില്‍ ചെറിയ കാലം കൊണ്ട് തന്നെ വിവാദ പ്രസ്താവനകള്‍ നടത്തുകയെന്നത് കങ്കണ ശീലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജൂണില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും കങ്കണ റണാവത്ത് വിജയിച്ചിരുന്നു. നേരത്തെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം കങ്കണ ഉന്നയിച്ചതും വിവാദത്തിന് കാരണമായിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment