News Kerala

ദിലീപിനെ പിന്തുണച്ച പ്രസ്താവന വിവാദമായതോടെ യു-ടേണ്‍; അതിജീവിതയ്ക്കൊപ്പമാണെന്ന് അടൂര്‍ പ്രകാശ്

Axenews | ദിലീപിനെ പിന്തുണച്ച പ്രസ്താവന വിവാദമായതോടെ യു-ടേണ്‍; അതിജീവിതയ്ക്കൊപ്പമാണെന്ന് അടൂര്‍ പ്രകാശ്

by webdesk3 on | 09-12-2025 12:17:04 Last Updated by webdesk2

Share: Share on WhatsApp Visits: 47


ദിലീപിനെ പിന്തുണച്ച പ്രസ്താവന വിവാദമായതോടെ യു-ടേണ്‍; അതിജീവിതയ്ക്കൊപ്പമാണെന്ന് അടൂര്‍ പ്രകാശ്


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശ് നിലപാട് തിരുത്തി. എന്നും അതിജീവിതയുടെ പക്ഷത്താണ് താനെന്നും, മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയില്‍ നിന്നു ഒരു ഭാഗം മാത്രമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ കൂട്ടമായി കണ്‍വീനറുടെ നിലപാട് തള്ളിയതോടെയാണ് നിലപാട് മാറ്റിയത്. നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍. ഒരുപോലെ എല്ലാവര്‍ക്കും നീതി ലഭിക്കണം. ദിലീപിന് നീതി ലഭിച്ചോ ഇല്ലയോ എന്ന് പറയുകയായിരുന്നു ഞാന്‍. അദ്ദേഹം ഒരു കലാകാരനാണ്, വ്യക്തിപരമായി ബന്ധമുണ്ടായ ഒരാളുമാണ്, എന്ന് അടൂര്‍ പ്രകാശ് വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് ദിനത്തില്‍ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ വെട്ടിലാക്കി. വിവാദം രൂക്ഷമായതോടെ തിരുത്തിയെങ്കിലും അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണം എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കി. അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ രാഷ്ട്രീയമാണ്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment