News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ അടിച്ചിട്ട മുറിയില്‍ പരിഗണിക്കാന്‍ കോടതി തീരുമാനം

Axenews | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ അടിച്ചിട്ട മുറിയില്‍ പരിഗണിക്കാന്‍ കോടതി തീരുമാനം

by webdesk3 on | 03-12-2025 11:45:18 Last Updated by webdesk2

Share: Share on WhatsApp Visits: 58


 രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ അടിച്ചിട്ട മുറിയില്‍ പരിഗണിക്കാന്‍ കോടതി തീരുമാനം


ബലാത്സംഗവും ഭ്രൂണഹത്യയും ഉള്‍പ്പെട്ട കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടിലുള്ളുടെ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചു. രാഹുലിന്റേയും പ്രോസിക്യൂഷന്റേയും ആവശ്യപ്രകാരം സ്വകാര്യതയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.

കേസിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളില്‍ പരക്കുന്നത് അന്വേഷണം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നായിരുന്നു ഇരുവിഭാഗങ്ങളും ഉന്നയിച്ച വാദം. അതേസമയം, രാഹുലിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് ശക്തമായി എതിര്‍ക്കും. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.

മുമ്പ് രാഹുല്‍ മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഏഴു ദിവസം കവിയുമ്പോഴും രാഹുല്‍ ഒളിവിലാണ്. ഇതിനിടെ മറ്റൊരു യുവതിയും പീഡനാരോപണവുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയതോടെ, യുവതിയെ നേരില്‍ ഹാജരാക്കി മൊഴി കൈപ്പറ്റാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും പുതിയ കേസ് എടുക്കുന്ന കാര്യത്തില്‍ നടപടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment