News Kerala

അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാണാതായ വനപാലകര്‍ തിരിച്ചെത്തി

Axenews | അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാണാതായ വനപാലകര്‍ തിരിച്ചെത്തി

by webdesk2 on | 03-12-2025 06:50:02 Last Updated by webdesk2

Share: Share on WhatsApp Visits: 56


അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാണാതായ വനപാലകര്‍ തിരിച്ചെത്തി

അട്ടപ്പാടിയിലെ കണ്ണിക്കര വനപ്രദേശത്ത് കടുവ സെന്‍സസിനിടെ കാണാതായ അഞ്ചംഗ വനപാലക സംഘം സുരക്ഷിതമായി തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം വനത്തിനുള്ളില്‍ അകപ്പെട്ട സംഘത്തെ ഇന്ന് രാവിലെയാണ് റസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീം (RRT) തിരികെ എത്തിച്ചത്. രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമാണ് വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.

കടുവ സെന്‍സസിന്റെ ഭാഗമായി വനത്തില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്ക് വഴി അറിയാതെ വന്നതോടെയാണ് സംഘം വനത്തിനുള്ളില്‍ ഒറ്റപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് വനപാലക സംഘത്തെ കണ്ടെത്താനായത്.

എന്നാല്‍, ഇവരെ കണ്ടെത്തിയ പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചില്ല. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് വനപാലക സംഘത്തെ ആര്‍.ആര്‍.ടി സുരക്ഷിതമായി പുറത്തെത്തിച്ചത്. വൈദ്യസഹായം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment