News International

ഹോങ്കോങ് തീപിടുത്തം: മരണം 55 ആയി; തീ നിയന്ത്രണ വിധേയമായില്ല

Axenews | ഹോങ്കോങ് തീപിടുത്തം: മരണം 55 ആയി; തീ നിയന്ത്രണ വിധേയമായില്ല

by webdesk2 on | 27-11-2025 03:45:17

Share: Share on WhatsApp Visits: 34


ഹോങ്കോങ് തീപിടുത്തം:  മരണം 55 ആയി; തീ നിയന്ത്രണ വിധേയമായില്ല

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഒരു ബഹുനില ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 250-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 02:50-നാണ് ഫ്‌ലാറ്റുകളില്‍ തീപിടിത്തം ആരംഭിച്ചത്. തീപിടിത്തമുണ്ടായി 20 മണിക്കൂറുകള്‍ പിന്നിടുമ്പോഴും കെട്ടിടസമുച്ചയത്തിലെ എട്ട് ടവറുകളില്‍ മൂന്നെണ്ണത്തിലെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങളും ഒപ്പം രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി തുടരുകയാണ്.

മരിച്ചവരില്‍ ഒരു അഗ്‌നിരക്ഷാസേന അംഗവും ഉള്‍പ്പെടുന്നുണ്ട്. കെട്ടിടത്തിന് പുറത്ത് അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിയ മുളകള്‍ക്കിടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു.

ഏകദേശം 4000 പേരാണ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസക്കാരായി ഉണ്ടായിരുന്നത്. ഏറ്റവും ഉയര്‍ന്ന ലെവല്‍ 5 തീപിടിത്തമായാണ് ഹോങ്കോങ് അധികൃതര്‍ ഈ ദുരന്തത്തെ പരിഗണിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും തുടരുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment