News Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

Axenews | തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

by webdesk2 on | 24-11-2025 06:28:34

Share: Share on WhatsApp Visits: 2


തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.

വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയുള്ള മണ്ഡലങ്ങളില്‍ പത്രിക പിന്‍വലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. അതേസമയം, സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സ്ഥാനാര്‍ഥികളുടെ പൂര്‍ണ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 1,07,211 സ്ഥാനാര്‍ഥികളാണുള്ളത്. 1,54,547 നാമനിര്‍ദേശപത്രികള്‍ ലഭിച്ചപ്പോള്‍ 2,479 എണ്ണം തള്ളി.

ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളില്‍ മത്സരാര്‍ത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.



Share:

Search

Recent News
Popular News
Top Trending


Leave a Comment