by webdesk1 on | 01-10-2024 08:14:13 Last Updated by webdesk1
കോഴിക്കോട്: നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴും അന്‍വറിന്റെ ജനപിന്തുണയില്‍ ഞെട്ടി തരിച്ച് നില്‍ക്കുകയാണ് സി.പി.എം. അനധികൃത തടയണകള്‍ ഉള്‍പ്പടെ പൊളിച്ചു നില്‍ക്കുന്ന നടപടികളുമായി ഒരു വശത്ത് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചപ്പോള്‍ അന്‍വര്‍ നയിക്കുന്ന വിശദീകരണ യോഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുകി എത്തുന്ന കാഴ്ചയാണ് കോഴിക്കോടും കണ്ടത്.
വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിക്കുകയും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടി എന്ന സി.പി.എമ്മിന്റെ അവകാശവാദത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന ശക്തമായ ആരോപണങ്ങളാണ് കോഴിക്കോട് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വര്‍ നടത്തിയത്. ഇംഗ്ലീഷ് പത്രത്തിനു പിണറായി വിജയന്‍ നല്‍കിയ അഭിമുഖം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അന്‍വറിന്റെ ആക്രമണം. നിലമ്പൂരില്‍ മാത്രമല്ല കോഴിക്കോട്ടും അന്‍വറിനെ കേള്‍ക്കാന്‍ ആളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വിശദീകരണ യോഗം.
മുതലക്കുളത്ത് മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തില്‍ പ്രസംഗിച്ച അന്‍വര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസിനേയും ആക്രമിക്കാനായിരുന്നു. സ്വര്‍ണക്കടത്ത് നടക്കുന്നത് മുസ്ലിം സമുദായം ഏറെയുള്ള മലപ്പുറത്താണെന്നും ഇങ്ങനെ അനധികൃതമായി എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുമാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. മലയാള പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കാതെ ഡല്‍ഹിയില്‍ വായിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയതില്‍ ഉദ്ദേശ്യം വ്യക്തമാണ്.
മലബാറിലെ മുസ്ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ സി.പി.എം കാര്യമായി പണിയെടുക്കുന്നതിനിടെയാണ് അന്‍വര്‍ എന്ന ഒറ്റയാന്‍ പിണറായി വിജയനെ ഉന്നംവച്ച് പാര്‍ട്ടിയുടെ മതേതര മുഖത്തിന് മേല്‍ കരിവാരിത്തേച്ചത്. കേരളം മാറ്റിനിര്‍ത്തി വര്‍ഗീയതയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.
മാമിക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച അന്‍വര്‍ എം.ഡി.എം.എ കടത്തുന്നത് പോലീസുകാര്‍ തന്നെയാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. വടകരയിലെ മുഹമ്മദ് ആഷിര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം പോലീസ് അട്ടിമറിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. രണ്ട് ദിവസത്തിനകം അജിത് കുമാറിനെ മാറ്റുമെങ്കിലും അടുത്ത കസേരയില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുമെന്നും പറഞ്ഞു.
പി.ശശിയാണ് എല്ലാത്തിനും പിന്നില്‍. പല സാമ്പത്തിക ഇടപാട് കേസിലും ശശി ഇടപെട്ടു. താന്‍ നേരിട്ട് കണ്ട് ബോധിപ്പിച്ച കാര്യങ്ങളില്‍ പോലും ശശി നീതിക്കൊപ്പം നിന്നില്ല. നിങ്ങള്‍ പണം മുടക്കി ആരംഭിച്ച സംരംഭമോ വ്യാപാരമോ നാളെ നിങ്ങളുടേതാകില്ല. മറ്റൊരാള്‍ അവകാശ വാദവുമായി വന്നാല്‍ പോലീസ് അയാള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക എന്നും അന്‍വര്‍ തുറന്നടിച്ചു.
അതേസമയം നാളെയും മറ്റന്നാളുമായി അരീക്കോടും മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ അന്‍വര്‍ മാറ്റിവച്ചു. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്സ് വിശ്രമം നിര്‍ദേശിച്ചതിനാലാണ് യോഗങ്ങള്‍ മാറ്റിവച്ചത്. യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്