by webdesk2 on | 06-11-2025 10:28:41 Last Updated by webdesk3
മലപ്പുറം പൊന്നാനിയിലെ തീരപ്രദേശത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത കടലാക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. പൊന്നാനി പാലപ്പെട്ടി അജ്മേര്‍ നഗറിലാണ് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ച് ഏഴ് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടല്‍ അപ്രതീക്ഷിതമായി കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് തകര്‍ന്നതും, പലതും കടലിലേക്ക് ഒഴുകിപ്പോയതും.
തകര്‍ന്ന വള്ളങ്ങളില്‍ ഘടിപ്പിച്ചിരുന്ന യമഹ എന്‍ജിനുകളും മത്സ്യബന്ധന വലകളും പൂര്‍ണ്ണമായി നശിച്ചു. ഒരു വള്ളത്തിന് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മൊത്തത്തില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
തകര്‍ന്ന വള്ളങ്ങള്‍ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാണാതായ വള്ളങ്ങള്‍ക്കായുള്ള തിരച്ചില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ കടലില്‍ തുടരുകയാണ്. പ്രദേശത്ത് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും കടല്‍ ഇപ്പോള്‍ ശാന്തമായിട്ടുണ്ട്. നഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികള്‍.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്