by webdesk3 on | 04-11-2025 02:13:59 Last Updated by webdesk2
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് സഹയാത്രികന് ചവിട്ടിത്തള്ളിയ പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ (സോന) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ തുടരുന്നത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നും, മര്‍ദ്ദം കുറയ്ക്കാനുള്ള ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവിലെ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമേ തുടര്‍ ചികിത്സാ നടപടികള്‍ തീരുമാനിക്കുകയുള്ളൂ.
അതേസമയം, പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ട്രെയിന്‍ ബോഗിയില്‍ പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൊച്ചുവേളി റെയില്‍വേ യാര്‍ഡില്‍ പരിശോധന നടന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കേരള എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രികന് സുരേഷ് കുമാര്‍, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്