News International

2028ല്‍ വീണ്ടും മത്സരിക്കും? സാധ്യത തളളാതെ ട്രംപ്

Axenews | 2028ല്‍ വീണ്ടും മത്സരിക്കും? സാധ്യത തളളാതെ ട്രംപ്

by webdesk2 on | 28-10-2025 12:23:56

Share: Share on WhatsApp Visits: 30


2028ല്‍ വീണ്ടും മത്സരിക്കും? സാധ്യത തളളാതെ ട്രംപ്

ടോക്കിയോ: 2028ല്‍ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ, എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ പിന്തുണ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി ഡോണള്‍ഡ്  ട്രംപ്. തനിക്ക് വീണ്ടും പ്രസിഡന്റാകാന്‍ താത്പര്യമുണ്ട്. എന്നാല്‍ ഒരു തവണ കൂടി മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന്റെ നിര്‍ദേശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മലേഷ്യയില്‍ നിന്നാണ് ട്രംപ് ജപ്പാനില്‍ എത്തിയത്.യു.എസ് ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാന്‍ സാധിക്കൂ. തന്റെ കാലാവധി കഴിഞ്ഞാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നയിക്കാന്‍ നേത്വശേഷിയുള്ള പിന്‍ഗാമികളെ കുറിച്ചും  ട്രംപ് മനസ് തുറന്നു. 

2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാര്‍ഥികളായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും ആണ് ട്രംപ്  പ്രഖ്യാപിച്ചത്.  വേദിയിലുണ്ടായിരുന്ന റൂബിയോയെ ചൂണ്ടിക്കാണിച്ചു കൊണ്ട് തന്റെ പാര്‍ട്ടിക്ക് മികച്ച നേതാക്കളുണ്ടെന്ന്  ട്രംപ് അവകാശപ്പെട്ടു. അവരില്‍ ഒരാള്‍ ഇവിടെ എന്റെ കൂടെ നില്‍ക്കുന്നുണ്ട്. മറ്റൊരാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും മികച്ച നേതാവാണെന്നും ട്രംപ് പറഞ്ഞു. ഈ മികച്ച നേതാക്കള്‍ക്കെതിരെ മത്സരിക്കാന്‍ പോലും ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഡോണള്‍ഡ് ട്രംപ്  കൂട്ടിച്ചേര്‍ത്തു. 

ട്രംപ് വീണ്ടും മത്സരിക്കണമെന്ന് താത്പര്യപ്പെടുന്നവരില്‍ ഒരാളായ സ്റ്റീവ് ബാനന്‍ ട്രംപിന് മൂന്നാം തവണയും മത്സരിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഈയിടെ തന്റെ പോഡ് കാസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചെന്നും ഇനി യുദ്ധമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.









Share:

Search

Recent News
Popular News
Top Trending


Leave a Comment