News Kerala

മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Axenews | മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

by webdesk3 on | 28-10-2025 12:10:20 Last Updated by webdesk2

Share: Share on WhatsApp Visits: 24


മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും


ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് സമ്പൂര്‍ണ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 10 വരെയായിരിക്കും അടച്ചിടല്‍. ഇതിലൂടെ 600 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദനത്തില്‍ കുറവ് ഉണ്ടാകും. 

അടുത്ത മാസം 11 മുതലാണ് ഷട്ട് ഡൗണ്‍ ആരംഭിക്കുന്നത്. നിലവിലുള്ള വൈദ്യുതി ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനാണ് സാധ്യത. നിലവില്‍ ഡാമില്‍ 2385 അടി വെള്ളമുണ്ട്. 

ബട്ടര്‍ഫ്‌ലൈ വാല്‍വും മീന്‍-ഇല്ലന്‍ വാല്‍വും നേരിയ പ്രശ്‌നങ്ങള്‍ ഉണ്ട്. തുടര്‍ന്നാണ് മുന്‍കരുതലായി പവര്‍ഹൗസ് അടച്ചിടാന്‍ കെഎസ്ഇബി തീരുമാനിച്ചത്. പ്രശ്‌നങ്ങള്‍ വലുതാകുന്നതിന് മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് അധികൃതരുടെത്.മൂലമറ്റം അടയ്ക്കാനുള്ള തീരുമാനം മുന്‍കൂട്ടി കണക്കിലെടുത്തുകൊണ്ട് കെഎസ്ഇബി പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അധിക വൈദ്യുതി വിറ്റിരുന്നു. പ്രതിസന്ധി മാസങ്ങളില്‍ അവര്‍ തിരിച്ച് അഞ്ചുശതമാനം അധിക വൈദ്യുതി നല്‍കാനാണ് കരാറില്‍ നിബന്ധന.



Share:

Search

Recent News
Popular News
Top Trending


Leave a Comment