News India

മൊന്‍ത ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു; ആന്ധ്രയില്‍ കനത്ത ജാഗ്രത

Axenews | മൊന്‍ത ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു; ആന്ധ്രയില്‍ കനത്ത ജാഗ്രത

by webdesk3 on | 27-10-2025 11:46:19 Last Updated by webdesk2

Share: Share on WhatsApp Visits: 83


 മൊന്‍ത ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു; ആന്ധ്രയില്‍ കനത്ത ജാഗ്രത


വിശാഖപട്ടണം/തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മൊന്‍ത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ നാളെ രാത്രി ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ശ്രീകാകുളം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമുണ്ട്. 23 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകാശം, നെല്ലൂര്‍, വെസ്റ്റ് ഗോദാവരി, കാക്കിനട, ഗുണ്ടൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഫുട്പാത്ത് വ്യാപാരികളെ ഒഴിപ്പിക്കുകയും തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍, ഇന്ധനം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.

ഇതിനൊപ്പം, കേരളത്തിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്നു. സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത.


Share:

Search

Recent News
Popular News
Top Trending


Leave a Comment