News Kerala

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച മൂന്നുപേര്‍ പിടിയില്‍

Axenews | രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച മൂന്നുപേര്‍ പിടിയില്‍

by webdesk3 on | 24-10-2025 09:46:59 Last Updated by webdesk2

Share: Share on WhatsApp Visits: 151


രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച മൂന്നുപേര്‍ പിടിയില്‍




കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ലംഘിച്ച് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാല അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ്, കോതനെല്ലൂര്‍ സ്വദേശി സന്തോഷ് ചൊല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്.

പാലായില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്ത സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രവേശനം നിരോധിച്ച റോഡിലൂടെ പ്രവേശിക്കുകയായിരുന്നു. 

കെ.എല്‍. 06 ജെ 6920 എന്ന നമ്പറുള്ള ബൈക്കിലാണ് യുവാക്കള്‍ യാത്ര ചെയ്തത്. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നു ഇവരെ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment