News Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

Axenews | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

by webdesk3 on | 21-10-2025 03:18:15 Last Updated by webdesk3

Share: Share on WhatsApp Visits: 32


 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വയോധിക മരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലം സ്വദേശിനി ഹബ്‌സാ ബീവി (79)യാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ആദ്യമായി വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രോഗബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് സംഘം ഹബ്‌സാ ബീവിയുടെ വീട്ടിലെത്തി പരിശോധനകളും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരണവും നടത്തി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമാകൂ എന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമായി ആശങ്കയുണ്ടാക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 28 പേര്‍ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുത്തി. ഇതില്‍ 7 മരണങ്ങള്‍ ഒക്ടോബറിലേതാണ്. വ്യാപനം നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് വ്യാപകമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നത് ഗുരുതര ആശങ്കയായി തുടരുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment