News Kerala

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍.ദേവകിയമ്മ നിര്യാതയായി

Axenews | രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍.ദേവകിയമ്മ നിര്യാതയായി

by webdesk2 on | 20-10-2025 10:24:36 Last Updated by webdesk3

Share: Share on WhatsApp Visits: 27


രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍.ദേവകിയമ്മ നിര്യാതയായി

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍.ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല പഞ്ചായത്ത് മുന്‍ അംഗമാണ്. ഭര്‍ത്താവ്: ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി.രാമകൃഷ്ണന്‍ നായര്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍,  അധ്യാപകന്‍). മറ്റു മക്കള്‍: കെ.ആര്‍.രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ.ആര്‍.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആര്‍.പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).

അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ- ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ്), പരേതനായ സി.കെ.രാധാകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര), അമ്പിളി എസ്.പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആകാശവാണി) എന്നിവരാണ് മരുമക്കള്‍.

കൊച്ചുമക്കള്‍: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍.കൃഷ്ണന്‍ (പി.ആര്‍.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി.നായര്‍ (സയന്റിസ്റ്റ് ബി.എ.ആര്‍.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടില്‍.









Share:

Search

Recent News
Popular News
Top Trending


Leave a Comment