News Kerala

ജലനിരപ്പ് 140 അടിയിലേക്ക്; മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും

Axenews | ജലനിരപ്പ് 140 അടിയിലേക്ക്; മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും

by webdesk2 on | 19-10-2025 08:29:41 Last Updated by webdesk2

Share: Share on WhatsApp Visits: 19


ജലനിരപ്പ് 140 അടിയിലേക്ക്; മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും

ഇടുക്കി: കനത്ത മഴയെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. നിലവില്‍ സ്പില്‍വെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 9120 ഘനയടിയാണ്. 

ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവന്‍ സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്‌നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡില്‍ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം ഇടുക്കിയില്‍ അതിശക്തമായ തുടരുകയാണ്.കുമളിയില്‍ രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും പ്രസിഡന്റ് പറഞ്ഞു.കുമളി - ആനവിലാസം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഒന്നാംമൈല്‍ , റോസാപൂക്കണ്ടം, പെരിയാര്‍ കോളനി എന്നി മേഖലകളില്‍ വെള്ളം ഉയരുകയാണ്. താഴ്ന്ന മേഖലകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. അട്ടപ്പള്ളം മേഖലയില്‍ നിന്നും ആറ് കുടുംബങ്ങളെയും രണ്ട് കുടുംബങ്ങളെയും റിസോര്‍ട്ടിലേക്കും മാറ്റി താമസിപ്പിച്ചു. കുമളി വെള്ളാരംകുന്നില്‍ സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമളി - ആനവിലാസം റോഡിലാണ് അപകടം. പറപ്പള്ളില്‍ വീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. റോഡിലേക്ക് വീണ് കിടന്ന മണ്‍കൂന ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയായിരുന്നു. ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment