News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക മുന്നേറ്റം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക മുന്നേറ്റം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

by webdesk3 on | 16-10-2025 03:15:07 Last Updated by webdesk2

Share: Share on WhatsApp Visits: 22


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക മുന്നേറ്റം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍



ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി. കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘ വൃത്തങ്ങള്‍ അറിയിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂരിലേക്ക് എത്തിച്ച സ്വര്‍ണപ്പാളി ഏറെ ദിവസങ്ങള്‍ ഹൈദരാബാദില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട്, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനത്തിലും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടി തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രധാനപ്പെട്ട രേഖകള്‍ ലഭ്യമാകാത്തതും അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹതകള്‍ ഉണ്ടെന്നാണ് സൂചന.

അതേസമയം, ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിലുള്ളതും വിരമിച്ചിരിക്കുന്നതുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനുള്ള സാധ്യതയും ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് സ്ഥിരീകരിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment