News Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ആരംഭിച്ചു

Axenews | മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ആരംഭിച്ചു

by webdesk3 on | 15-10-2025 10:20:21 Last Updated by webdesk2

Share: Share on WhatsApp Visits: 99


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ആരംഭിച്ചു



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ആരംഭിച്ചു. മുഖ്യമന്ത്രി  തിരുവനന്തപുരത്തുനിന്ന് ബഹറൈനിലേക്ക് പുറപ്പെട്ടു. പ്രവാസി മലയാളികളുമായി മുഖാമുഖം നടത്താനും നിക്ഷേപ സാധ്യതകള്‍ വിലയിരുത്താനുമുള്ളതാണ് ഈ വിദേശ പര്യടനം.

ഒക്ടോബര്‍ 17-ന് ബഹറൈനില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമമാണ് പര്യടനത്തിലെ ആദ്യ പരിപാടി. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ. ജേക്കബ്, മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും പങ്കെടുക്കും.

ബഹറൈനില്‍ നിന്നു ശേഷം സൗദി അറേബ്യയിലെ ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ പരിപാടികളാണ് മുഖ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പരിപാടികള്‍ കഴിഞ്ഞ് 19-ന് കൊച്ചിയില്‍ മടങ്ങിയെത്തുന്ന തരത്തിലാണ് പര്യടനത്തിന്റെ ആദ്യഘട്ടം തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ സൗദി യാത്രയ്ക്കുള്ള കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍, ബഹറൈന്‍ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ സംഘം നേരിട്ട് കേരളത്തിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്.

പര്യടനത്തിന്റെ രണ്ടാമത്തെ ഘട്ടം 22-ന് ഒമാനിലെ മസ്‌കറ്റില്‍ തുടരും. തുടര്‍ന്ന് 25-ന് സലാല, 29-ന് ഖത്തര്‍, നവംബര്‍ 5-ന് കുവൈത്ത്, നവംബര്‍ 8-ന് അബുദാബി, നവംബര്‍ 30-ന് ദുബായില്‍ എത്തിയാണ് ഡിസംബര്‍ 1-നുള്ള സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുക.ഇടവേളകളില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് അഞ്ചു ഘട്ടങ്ങളായി ഗള്‍ഫ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment