News India

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കി

Axenews | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കി

by webdesk2 on | 15-10-2025 06:28:01 Last Updated by webdesk3

Share: Share on WhatsApp Visits: 21


ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കി.  മുന്‍ മുഖ്യമന്ത്രിമാരായ അച്ഛന്‍ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ രാഘോപൂരില്‍ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. 

അതേസമയം 57 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ജെഡിയു പ്രഖ്യാപിച്ചു. ഗായിക മൈഥിലി തക്കൂര്‍ ഉള്‍പ്പെടെ 12 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപിയുടെ പ്രഖ്യാപിച്ചു. അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും അടങ്ങുന്നതാണ് ജെഡിയു ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക. എന്‍ ഡി എ സീറ്റ് വിഭജനത്തില്‍ രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവും രാജ്യസഭാ എംപിയുമായ ഉപേന്ദ്ര കുശ്വാഹ അത്യപ്തി പ്രകടിപ്പിച്ചു. 

തേജ്വസി യാദവിനെതിരെ രാഘോപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞുവെങ്കിലും അവസാനം നിമിഷം ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടിയും പ്രഖ്യാപിച്ചു.




Share:

Search

Recent News
Popular News
Top Trending


Leave a Comment