News Kerala

ആറന്മുള ക്ഷേത്ര ആചാരലംഘന ആരോപണം വാസ്തവവിരുദ്ധം; വിശദീകരണവുമായി മന്ത്രി വി. എന്‍. വാസവന്‍

Axenews | ആറന്മുള ക്ഷേത്ര ആചാരലംഘന ആരോപണം വാസ്തവവിരുദ്ധം; വിശദീകരണവുമായി മന്ത്രി വി. എന്‍. വാസവന്‍

by webdesk3 on | 15-10-2025 05:11:33 Last Updated by webdesk3

Share: Share on WhatsApp Visits: 127


ആറന്മുള ക്ഷേത്ര ആചാരലംഘന ആരോപണം വാസ്തവവിരുദ്ധം; വിശദീകരണവുമായി മന്ത്രി വി. എന്‍. വാസവന്‍

പത്തനംതിട്ട:ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി വി. എന്‍. വാസവന്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഒരു ആചാരലംഘനവും നടന്നിട്ടില്ലെന്നും  31 ദിവസത്തിന് ശേഷമാണ് ഈ വാര്‍ത്ത പുറത്ത് വന്നതെന്നും അത് ആസൂത്രിതമായതാണെന്നും അദ്ദേഹം ആരോപിച്ചു.

പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. മന്ത്രി പി. പ്രസാദും എനിക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്, എന്ന് വാസവന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് തന്ത്രി നല്‍കിയ കത്തില്‍ ആചാരലംഘനം നടന്നതായി ആരോപിച്ച് പരിഹാരക്രിയ നിര്‍ദേശിച്ചിരുന്നതാണ്, എന്നാല്‍ വാസവന്റെ വിശദീകരണപ്രകാരം അത്തരത്തില്‍ ലംഘനമൊന്നും സംഭവിച്ചിട്ടില്ല.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോടതിയെ അവഹേളിക്കുന്നതാണ്. കോടതി ഞായറാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment