News India

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

Axenews | അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

by webdesk2 on | 13-10-2025 03:05:51 Last Updated by webdesk2

Share: Share on WhatsApp Visits: 36


അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി പുസ്‌കത്തിന്റെ കവര്‍പേജ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കവര്‍ ചിത്രത്തിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയിലെ വാദം. പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാല്‍പര്യ ഹര്‍ജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിയമപരമായ മുന്നറിയിപ്പില്ലാത്ത കവര്‍പേജിലെ ചിത്രം യുവജനതയെ വഴിതെറ്റിക്കുമെന്നും, പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നുമായിരുന്നു അഭിഭാഷകനായ രാജസിംഹന്റെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment