News Kerala

ഷാഫി പറമ്പിലിന് നേരെയുള്ള പോലീസ് മര്‍ദ്ദനം; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

Axenews | ഷാഫി പറമ്പിലിന് നേരെയുള്ള പോലീസ് മര്‍ദ്ദനം; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by webdesk3 on | 11-10-2025 12:35:10 Last Updated by webdesk2

Share: Share on WhatsApp Visits: 78


ഷാഫി പറമ്പിലിന് നേരെയുള്ള പോലീസ് മര്‍ദ്ദനം;  കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം



കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംപിയായ ഷാഫി പറമ്പിലിന് നേരെ പൊലീസ് മര്‍ദനം നടന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് നടപടിയെതിരെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഷാഫി പറമ്പിലിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിനെ നിരന്തരം വേട്ടയാടാനുള്ള ശ്രമം സഹിക്കാനാവില്ല. എംപിയെ കണ്ടാല്‍ പൊലീസ് അറിയില്ലേ? മര്‍ദനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ടത് പൊലീസാണ്,  അദ്ദേഹം വിമര്‍ശിച്ചു.

ഷാഫിക്കെതിരെ നടന്നത് ഭീകരമായ അക്രമമാണ്. കാട്ടുനീതിയാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാകുന്നത്. രാജാവിനേക്കാള്‍ രാജഭക്തരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനുണ്ട്. ഈ അനീതിയുടെ കണക്ക് എല്ലാം എഴുതി വച്ചിരിക്കുന്നു, കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ പങ്കെടുത്ത പൊലീസുകാരനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. പേരാമ്പ്ര സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തുടര്‍ സമരങ്ങളുമായി മുന്നോട്ട് പോകും, അദ്ദേഹം വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment