News Kerala

തളിപ്പറമ്പ് ടൗണിലെ തീപിടുത്തം: വിശദമായ അന്വേഷണം നടത്തും

Axenews | തളിപ്പറമ്പ് ടൗണിലെ തീപിടുത്തം: വിശദമായ അന്വേഷണം നടത്തും

by webdesk2 on | 10-10-2025 09:24:25 Last Updated by webdesk3

Share: Share on WhatsApp Visits: 55


തളിപ്പറമ്പ് ടൗണിലെ തീപിടുത്തം: വിശദമായ അന്വേഷണം നടത്തും

കണ്ണൂര്‍ തളിപ്പറമ്പ് ടൗണിലെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടര്‍ന്ന  സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും.ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യൂ അധികൃതരാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥര്‍ ഇന്ന് കെട്ടിടം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും.

ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണെന്ന് നിഗമനം.തീ പടര്‍ന്നയുടന്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തല്‍. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന നിഗമനത്തിലാണ് കെഎസ്ഇബി. 

ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 100 ഓളം കടകള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. ഏകദേശം 40 ത്തോളം കടകള്‍ അപകടത്തില്‍ കത്തിനശിച്ചു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment