by webdesk3 on | 06-10-2025 03:17:27
ഇടുക്കി ജില്ലാ പൂപ്പാറ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പന്നിയാര്‍ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) ആണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ചക്കക്കൊമ്പന്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
ചക്കക്കൊമ്പന്‍ കാട്ടാന മുന്‍പും പ്രദേശത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ചൂണ്ടല്‍ പന്തടിക്കളം മേഖലയില്‍ കാട്ടാനയുടെ കൂട്ടവും ചക്കക്കൊമ്പനും ഇപ്പോഴും സജീവമാണ്. അതിനാല്‍ ചക്കക്കൊമ്പനെ നാട്ടുകടത്തണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുകയാണ്.