by webdesk3 on | 06-10-2025 12:57:58
ശബരിമല അയ്യപ്പന്റെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന സംഭവം 2022ല്‍ തന്നെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് ഈ വിവരം പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയത്.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും കള്ളക്കച്ചവടത്തില്‍ പങ്കാളികളാണെന്ന് സതീശന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല, സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിഷയത്തില്‍ കുറ്റക്കാരാണ്, എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം കവര്‍ന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോണ്‍സറിനെയാണ് വീണ്ടും അറ്റകുറ്റപ്പണി ഏല്‍പ്പിച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
നാല്‍പ്പത് ദിവസം കഴിഞ്ഞാണ് പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പദവിയില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.