by webdesk3 on | 06-10-2025 12:50:41 Last Updated by webdesk3
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന് നിര്‍ണായക മുന്നേറ്റം. ദ്വാരപാലക ശില്പ വിവാദത്തില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതിക്കൂട്ടിലാക്കി ദേവസ്വം വിജിലന്‍സ് നിര്‍ണായക നിഗമനത്തിലെത്തി. സ്വര്‍ണപ്പാളികള്‍ മാറ്റിയതെന്ന് ദേവസ്വം വിജിലന്‍സ് സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ പാളികള്‍ ്അല്ല തിരികെ കൊണ്ടുവന്നതല്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
2019-ല്‍ ദേവസ്വം ബോര്‍ഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പാളികളുമായി താരതമ്യം ചെയ്ത ഫോട്ടോ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. ദേവസ്വത്തിലെ വിദഗ്ധരാണ് മാറ്റം തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി വിജിലന്‍സ് നടപടി ആരംഭിച്ചു. കാലപ്പഴക്ക നിര്‍ണയത്തിനായി പ്രത്യേക പരിശോധന ശുപാര്‍ശ ചെയ്യാന്‍ ദേവസ്വം വിജിലന്‍സ് തയ്യാറെടുക്കുകയാണ്.
അതേസമയം, സ്വര്‍ണപ്പാളികളിലെ സ്വര്‍ണത്തിന്റെ മൂല്യവും തൂക്കവും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മഹസറില്‍ തിരുവാഭരണം കമ്മീഷണറിന്റെയും ദേവസ്വം സ്മിത്തിന്റെയും ഒപ്പില്ലെന്നും വിജിലന്‍സ് കണ്ടെത്തി.